Connect with us

Gulf

സ്മാര്‍ട് ഫോണ്‍ കമ്പോളത്തില്‍ മത്സരം മുറുകി

Published

|

Last Updated

ദുബൈ: സ്മാര്‍ട് ഫോണ്‍ കമ്പോളത്തില്‍ മത്സരം മുറുകി. സാംസങ്, എച്ച് ടി സി, എല്‍ ജി, സോണി, മോട്ടോറോള, ലിനോവോ തുടങ്ങി നിരവധി കമ്പനികളാണ് പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇറക്കിയത്. യു എ ഇയില്‍ സാംസങ്ങിനാണ് സ്വീകാര്യത. ഈ വര്‍ഷം അവര്‍ ഗാലക്‌സി എസ് ഫൈവ് ഇറക്കി. എച്ച് ടി സി കമ്പനി വണ്‍ എം എയ്റ്റ് ഇറക്കിയപ്പോള്‍ എല്‍ ജി, ജി ത്രിയുമായി രംഗത്തുവന്നു. ശക്തിയേറിയ മൊബൈല്‍ ഫോണാണ് ജി 3 എന്ന് എല്‍ ജി അവകാശപ്പെടുന്നു. 5.5 ഇഞ്ച് സ്‌ക്രീന്‍ ഫോണില്‍ 13 മെഗാ പിക്‌സല്‍ ക്യാമറയുണ്ട്. 2,199 ദിര്‍ഹമാണ് ശരാശരി വില. എച്ച് ടി സി എം 8ന് ഇരുമ്പ് പ്രതലമാണ്. മികച്ച വീഡിയോ ക്യാമറയാണ് മറ്റൊരു സവിശേഷത. 2,199 ദിര്‍ഹമാണ് ശരാശരി വില.
സാംസങ്ങ് ഗാലക്‌സി 5ന് അല്‍പം വിലകുറവാണെങ്കിലും ടു ജി ബി റാം ശേഷിയുണ്ട്. ലിനോവോ വെബ്‌സെഡിന് 1,499 ദിര്‍ഹമാണ് ശരാശരി വിലയെങ്കിലും മികച്ച ഫീച്ചറുകളുണ്ടെന്ന് കമ്പോള വൃത്തങ്ങള്‍ പറഞ്ഞു.
ലോകത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 6നു വേണ്ടി ആപ്പിള്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഫോണിന്റെ റീട്ടെയില്‍ ബോക്‌സ് ചിത്രങ്ങള്‍ പുറത്തായി. വളഞ്ഞ വശങ്ങളോട് കൂടിയ ആകര്‍ഷകമായ രൂപകല്‍പനയാണ് ഐഫോണ്‍ 6ന് ഉള്ളത്. 32 ജിബി ഐഫോണ്‍ 6ന്റെ 4.7 ഇഞ്ച് ഡിസ്‌പ്ലേ മോഡലിന് 51,000 രൂപയും 5.5 ഇഞ്ച് ഡിസ്‌പ്ലേ മോഡലിന് 61,000 രൂപയുമായിരിക്കും ഇന്ത്യന്‍ വില.
നിലവില്‍ വിപണിയിലുള്ള നാല് ഇഞ്ച് ഐഫോണ്‍ 5എസ്(16 ജിബി) മോഡലിനേക്കാള്‍ കുറഞ്ഞ വിലയാണിത്. ഐഫോണ്‍ എയര്‍ എന്ന പേരിലായിരിക്കും പുതിയ ഫോണ്‍ അറിയപ്പെടുകയെന്നും സൂചനയുണ്ട്.
അതേസമയം ഐഫോണ്‍ 6നെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ വക്താക്കള്‍ തയ്യാറായിട്ടില്ല.

 

Latest