ഉര്‍ദുഗാന്‍ തുര്‍ക്കി പ്രസിഡന്റ്

Posted on: August 11, 2014 9:33 am | Last updated: August 11, 2014 at 9:44 am

urdugan

അങ്കാറ: തുര്‍ക്കിയില്‍ പ്രസിഡന്റ് പദത്തിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ചെയ്ത വോട്ടുകളുടെ 52 ശതമാനം വോട്ട് നേടിയാണ് ഉര്‍ദുഗാന്‍ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഒഗ്ലു 38 ശതമാനം വോട്ടുകള്‍ നേടി. ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ഉര്‍ദുഗാന്‍.

കഴിഞ്ഞ പത്ത് വര്‍ഷമായി തുര്‍ക്കി പ്രധാനമന്ത്രിയാണ് ഉര്‍ദുഗാന്‍. ഇലക്ഷന്‍ കമ്മീഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ താല്‍പര്യവും ജനാധിപത്യവും വിജയിച്ചതായി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഉര്‍ദുഗാന്‍ പറഞ്ഞു. ജനകീയ വോട്ടുകള്‍കൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റിന്റെ കൊട്ടാരത്തിനും ജനങ്ങള്‍ക്കും ഇടയിലുള്ള തടസ്സങ്ങള്‍ മാറ്റപ്പെട്ടതായും അദ്ദേഹം പറഞ്ഞു.