Connect with us

Kerala

കുന്നംകുളത്ത് ബസ് ഓട്ടോയിലിടിച്ച് നാല് മരണം

Published

|

Last Updated

തൃശൂര്‍: കുന്നംകുളത്തിന് സമീപം കടവല്ലൂരില്‍ ബസ് ഓട്ടോയിലിടിച്ച് നാലുപേര്‍ മരിച്ചു. മരിച്ചവര്‍ മലപ്പുറം എടപ്പാള്‍ സ്വദേശികളാണ് എന്നാണ് സൂചന. പരിക്കേറ്റ രണ്ടുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം എടപ്പാള്‍ പാവിട്ടപുറം എരളത്ത് വീട്ടില്‍ കുഞ്ഞിമോന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ ഐ എന്‍ ടി യു സി തൊഴിലാളിയാണ്. മരിച്ച മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും രണ്ടുപേരുടേത് തൃശൂര്‍ അശ്വിനി ആശുപത്രിയിലുമാണ്. പരിക്കേറ്റ സുദര്‍ശനന്‍(50), വിജയന്‍ (51) എന്നിവര്‍ അശ്വിനി ആശുപത്രിയിലാണ്. ഇരുവരും അബോധാവസ്ഥയിലാണ്.