20 കീടനിയന്ത്രണ കമ്പനികള്‍ക്കെതിരെ നഗരസഭയുടെ താക്കീത്‌

Posted on: August 8, 2014 9:12 pm | Last updated: August 8, 2014 at 9:12 pm
pest control
ഹിശാം
അബ്ദുര്‍റഹ്മാന്‍

ദുബൈ: കീടങ്ങളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട 20 കീടനിയന്ത്രണ കമ്പനികള്‍ക്കെതിരെ ദുബൈ നഗരസഭയുടെ താക്കീത്. താമസ മേഖലയില്‍ കീട നിയന്ത്രണത്തില്‍ പരാജയപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഈ വര്‍ഷം നടപടി സ്വീകരിച്ചതെന്ന് നഗരസഭയുടെ കീടനിയന്ത്രണ വിഭാഗം തലവന്‍ ഹിഷാം അബ്ദുല്‍ റഹ്മാന്‍ അല്‍ യഹ്‌യ വ്യക്തമാക്കി. പൊതുജനത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് 2003ലെ നഗരസഭയുടെ ലോക്കല്‍ ഓര്‍ഡര്‍ പ്രകാരമാണ് താക്കീത് നല്‍കിയിരിക്കുന്നത്. കീടങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ മേല്‍നോട്ടത്തില്‍ 55 പരിശോധനകളാണ് ഈ വര്‍ഷം സ്വീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ 228 പരിശോദനകള്‍ വേറെ. ചെറിയ അപകടങ്ങള്‍ മാത്രമെ നടന്നിട്ടുള്ളു എന്നത് കണ്ടെത്തിയതിനാലാണ് 20 കമ്പനികള്‍ക്ക് താക്കീത് മാത്രം നല്‍കിയത്.
ചില വില്ലകളില്‍ നടത്തിയ പരിശോധനയില്‍ മറ്റുചില വീഴ്ചകള്‍ കണ്ടെത്തി. നീന്തല്‍ കുളങ്ങളും ജലധാരകളും ദീര്‍ഘകാലം പരിരക്ഷിക്കാത്തതാണ് കണ്ടെത്തിയത്. ഇവിടെ കീടങ്ങള്‍ വളരുന്നത് ശ്രദ്ധയില്‍പ്പെട്ടു.
കൊതുകു പോലുള്ള കീടങ്ങളെ നശിപ്പിക്കുന്നതിന് നഗരസഭ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏകീകൃത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കീടനാശിനി നിയന്ത്രണ മേഖല പൊതുവെ ഉയര്‍ന്ന കാര്യക്ഷമത പ്രകടിപ്പിക്കുന്നുണ്ട്. ദുബൈ നഗരസഭ നിരന്തരം നിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കുന്നത് കൊണ്ടാണിത്. ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് വലിയ പ്രാധാന്യം കല്‍പിക്കുന്നുവെന്നും എഞ്ചി. ഹിശാം അബ്ദുര്‍റഹ്മാന്‍ അറിയിച്ചു.