നിയമ ലംഘനം; മൂന്നു സ്ഥാപനങ്ങള്‍ക്ക് പിഴ

Posted on: August 8, 2014 9:00 pm | Last updated: August 8, 2014 at 9:09 pm

റാസല്‍ ഖൈമ: നിയമ ലംഘനവുമായി ബന്ധപ്പെട്ട് മൂന്നു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി റാസല്‍ ഖൈമ നഗരസഭ വ്യക്തമാക്കി. പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയതെന്ന് നഗരസഭയുടെ ആരോഗ്യ-പരിസ്ഥിതി വിഭാഗം മാനേജര്‍ ഖലീഫ മുഹമ്മദ് അല്‍ മക്തൂം വെളിപ്പെടുത്തി. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭയുടെ കീഴില്‍ 259 റെയ്ഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1,359 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇവയില്‍ കഫറ്റേരിയകളും റസ്റ്റോറന്റുകളും ഉള്‍പ്പെടും. ചീത്തയായ പഴങ്ങള്‍ ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കി വിതരണം ചെയ്ത കഫറ്റേരിയക്കും ശരിയായ രീതിയില്‍ ശീതീകരണികള്‍ പ്രവര്‍ത്തിപ്പിക്കാത്ത രണ്ടു ഗ്രോസറികള്‍ക്കുമാണ് പിഴ ചുമത്തിയത്.