Connect with us

Gulf

ദുബൈ ക്രീക്കില്‍ മോക് ഡ്രില്‍

Published

|

Last Updated

ദുബൈ: ദുബൈ ക്രീക്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദുബൈ പോലീസും ആര്‍ ടി എയും സംയുക്തമായി മോക് ഡ്രില്‍ നടത്തി. സെയില്‍ പോസിറ്റീവ്‌ലി എന്ന പേരിലാണ് മോക്ഡ്രില്‍ നടത്തിയത്.
വാട്ടര്‍ ടാക്‌സിയില്‍ നിന്നോ മറ്റോ യാത്രക്കാരന്‍ വെള്ളത്തില്‍ വീണാല്‍ എങ്ങിനെ രക്ഷപ്പെടുത്താമെന്നാണ് മോക്ഡ്രില്ലിലൂടെ വിശദീകരിക്കപ്പെട്ടത്.
ദുബൈ ക്രീക്കിന്റെ ഉത്തരവാദിത്വമുള്ള ആര്‍ ടി എ ഉദ്യോഗസ്ഥനെ വി എച്ച് എഫ് സംവിധാനം വഴി വിവരം അറിയിക്കും. ദുബൈ പോലീസിനും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സന്ദേശം ലഭിക്കും. 20 മിനുട്ടോളം രക്ഷാപ്രവര്‍ത്തനം നീണ്ടു. പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ മോക്ഡ്രില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മറൈന്‍ ഏജന്‍സി ഡയറക്ടര്‍ ഹുസൈന്‍ ഖാന്‍സാഹിബ് പറഞ്ഞു.