ഇസ്‌റാഈല്‍ മുക്ത മേഖലക്ക് ആഹ്വാനം ചെയ്ത് ബ്രിട്ടീഷ് എം പി

Posted on: August 8, 2014 12:28 am | Last updated: August 8, 2014 at 12:28 am

images (1)ലീഡ്‌സ്: തന്റെ നഗരം ഇസ്‌റാഈല്‍ മുക്ത മേഖലയായി മാറണമെന്ന് ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡ് വെസ്റ്റ് എം പി ജോര്‍ജ് ഗലോവേ. ഇസ്‌റാഈലി ഉത്പന്നങ്ങളും സേവനങ്ങളും, അക്കാദമിക് വിചക്ഷണരും വിനോദസഞ്ചാരികള്‍ പോലും നഗരത്തില്‍ ഉണ്ടാകരുതെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലീഡ്‌സില്‍ റെസ്‌പെക്ട് പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുട്യൂബില്‍ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. ഇസ്‌റാഈല്‍മുക്ത നഗരമായി ബ്രാഡ്‌ഫോര്‍ഡിനെ പ്രഖ്യാപിച്ചുവെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. ‘ഇസ്‌റാഈലിന്റെ ഒരു ഉത്പന്നവും നമുക്ക് വേണ്ട. യൂനിവേഴ്‌സിറ്റികളിലോ കോളജുകളിലോ അവരുടെ സേവനവും വേണ്ട. വിനോദ സഞ്ചാരികള്‍ പോലും ഇവിടേക്ക് വരേണ്ട. ഈ നിയമവിരുദ്ധ അരാജകത്വ പൈശാചിക രാഷ്ട്രമായ ഇസ്‌റാഈലിനെ ഞങ്ങള്‍ തിരസ്‌കരിക്കുകയാണ്. ഇത് നിങ്ങളും ചെയ്യൂ.’ അദ്ദേഹം ആഹ്വാനം ചെയ്തു.