വിദ്യയുടെ വിളക്കത്തിരിക്കാം: എസ് എസ് എഫ് മദ്‌റസാ പ്രവശനോത്സവം വര്‍ണാഭമായി

Posted on: August 7, 2014 10:41 am | Last updated: August 7, 2014 at 10:41 am

ssf-madrasa-startingചെര്‍പ്പുളശേരി: വിദ്യയുടെ വിളക്കത്തിരിക്കാം പ്രമേയത്തില്‍ എസ് എസ് എഫ് മതവിദ്യാഭ്യാസ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം ് ചെര്‍പ്പുളശേരി സുന്നിമദ്‌റസയില്‍ നടന്നു. റഫീഖ് സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിച്ചു.
എസ് ജെ എം ജില്ലാ സെക്രട്ടറി വി ടി എം മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്‌ല ഷെറീഫ്, കെ കെ എം തങ്ങള്‍ സഅദി, ഹാരീസ് സഖാഫി, നാസര്‍ സഖാഫി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട് സ്വാഗതവും ഡിവിഷന്‍ സെക്രട്ടറി നൗഫല്‍ പാവുകോണം നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രവേശനം നടത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ പഠനോപകരണവിതരണോദ്ഘാടനവും നടക്കും. ഇതിന്റെ ഭാഗമായി ഏഴ് ഡിവിഷനുകളിലും ഉദ്ഘാടനം നടന്നു.
മണ്ണാര്‍ക്കാട്: എസ് എസ് എഫ് മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവേശനോത്സവം കോട്ടോപ്പാടം സുന്നിമദ്‌റസയില്‍ കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഷഫീഖ് അല്‍ഹസനി, സൈനുദ്ദീന്‍ സഖാഫി, നൗഷാദ് കൊടക്കാട്, ഹുസ്സൈന്‍ മുസ് ലിയാര്‍ പങ്കെടുത്തു.കുലുക്കിലിയാട് സുന്നിയ്യ മദറ്‌സ പ്രവശനോത്സവത്തില്‍ അബ്ദുള്‍ റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മാസ്റ്റര്‍, അബൂബക്കര്‍സിദ്ദീഖ്, കെ സിദ്ദീഖ്, സി ഖാലിദ്, അശറഫ് അഹ് സനി. റഫീഖ് സഖാഫി പങ്കെടുത്തു.
അവണക്കുന്ന് യൂണിറ്റ് കമ്മിറ്റി പ്രവേശനോത്സവ് സംഘടിപ്പിച്ചു മനാറുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്രസയില്‍ വെച്ച് നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം സ്വദര്‍ മുഅല്ലിം അബ്ദുനാസിര്‍ അഹ്‌സനി നിര്‍വ്വഹിച്ചു.അബ്ദുനാസിര്‍ സഖാഫി കുലിക്കിലിയാട് അദ്ധ്യക്ഷത വഹിച്ചു അബ്ബാസ് ഫാളിലി ഹംസ മുസ്‌ലിയാര്‍ കുത്തനിയില്‍ ജംഷാദ് സഖാഫി പസംഗിച്ചു മിദ്‌ലാജ് കുത്തനിയില്‍ സ്വാഗതവും നവാഫ് കുത്തനിയില്‍ നന്ദിയും പറഞ്ഞു
കരിമ്പുഴ: എസ് എസ് എഫ് കരിമ്പുഴ സെക്ടര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്ടര്‍തല ഉത്സവം കാവുണ്ടനുസ്രത്തുല്‍ ഇസ് ലാം മദ്‌റസയില്‍ ടി കെ യൂസഫ് ഫൈസി ഉദ്ഘാടനം ചെയ്തു.സക്കീര്‍ സഖാഫി നേതൃത്വം നല്‍കി. സിദ്ദീഖ് മുസ്‌ലിയാര്‍ കുലുക്കിലിയാട്, ജംസീര്‍ കാവുണ്ട, ഷഫീഖ് പങ്കെടുത്തു.
പാലക്കാട്: മീലാകുദ്ദീന്‍ സുന്നി മദ്‌റസയില്‍ പ്രവശനോത്സവം കബീര്‍ വെണ്ണക്കര ഉദ്ഘാടനം ചെയ്തു. കുഞ്ഞുമരക്കാര്‍ അധ്യക്ഷത വഹിച്ചു. സൂഫൈല്‍ സഖാഫി, മുഹമ്മദ് മാസ്റ്റര്‍, അബ്ബാസ് മുസ് ലിയാര്‍, അബൂബക്കര്‍ പങ്കെടുത്തു.
ആലത്തൂര്‍: എസ് എസ് എഫ് ആലത്തൂര്‍ ഡിവിഷന്‍ തല മദ്‌റസ പ്രവശനോത്സവം പുതുക്കോട് തെക്കേപ്പൊറ്റ ഹിദായത്തുല്‍ ഇസ് ലാം മദ്‌റസയില്‍ നടന്നു. എസ് ജെ എം ആലത്തൂര്‍ റൈഞ്ച് ഉപാധ്യക്ഷന്‍ സമദ് മുസ് ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു. തെക്കേപ്പൊറ്റ മഹല്ല് പ്രസിഡന്റ് ടി യു അസനാര്‍ സൗജന്യ പുസതക വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹസ്സന്‍കല്ലാംകുഴി, അബ്ദുല്‍ഖാദര്‍ സഖാഫി, ഹബീബുല്ല സഖാഫി, മുഫീദ് അല്‍മദന്‍, സുലൈമാന്‍, ഷറഫുദ്ദീന്‍, നൂര്‍മുഹമ്മദ് പ്രസംഗിച്ചു.പത്തനാപുരം തര്‍ബിയത്ു സുന്നിയ്യ മദറസയില്‍ എസ് ജെ എം ആലത്തൂര്‍ റൈഞ്ച് സെക്രട്ടറി ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു. കാസിം കാരമല അധ്യക്ഷത വഹിച്ചു. കാദര്‍കുട്ടി, എസ് മുഹമ്മദ് കുട്ടി, പി ഇ മുഹമ്മദ് കുട്ടി പ്രസംഗിച്ചു
ഒറ്റപ്പാലം: എസ് എസ് എഫ് ഒറ്റപ്പാലം സെക്ടര്‍ ചേറുമ്പാല ഹയാത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസയില്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുഹ്‌യനുദ്ദീന്‍ അല്‍ ഹൈദ്‌റൂട്ടി ഉദ്ഘാടനം ചെയ്തു. ചേറുമ്പാല മഹല്ല് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, ഹാഫിള് അബ്ബാസ് സഖാഫി, സിദ്ദീഖ് അല്‍ മദനി, ജി നിഷാദ്, വി പി റിയാസ്, എം വി ഉസ്മാന്‍ പ്രസംഗിച്ചു.ജില്ലയിലെ മദറസകളിലും പ്രവശനോത്സവത്തോടാനുബന്ധിച്ച് വര്‍ണ്ണക്കടലാസുകളും ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. മധുരപലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കി.