ഒത്തൊരുമിച്ചാല്‍ ട്രെയിനും!!

Posted on: August 7, 2014 12:15 am | Last updated: August 7, 2014 at 12:15 am

trainപെര്‍ത്ത്: റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനും കോച്ചിനുമിടയില്‍ കാല്‍ കുടുങ്ങിയ യാത്രക്കാരനെ ബോഗി തള്ളി മാറ്റി രക്ഷപ്പെടുത്തി. യാത്രക്കാരന്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ രാവിലെയാണ് സംഭവം.
യാത്രക്കാരും പ്ലാറ്റ് ഫോമിലെ ജീവനക്കാരും ചേര്‍ന്ന് സാഹസികമായാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ട്രെയിന്‍ മുന്നോട്ടെടുക്കരുതെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷം എല്ലാവരും ചേര്‍ന്ന് ബോഗി തള്ളി നീക്കുകയായിരുന്നു. ഏകദേശം പത്ത് മിനിട്ടിനുള്ളില്‍ യാത്രക്കാരനെ രക്ഷപ്പെടുത്താനായി.