നിലവാരമില്ലാത്ത ബാറുകള്‍: നിലപാടില്‍ മാറ്റമില്ലെന്ന് സുധീരന്‍

Posted on: August 6, 2014 12:23 pm | Last updated: August 9, 2014 at 12:37 am

sudheeranതിരുവനന്തപുരം: നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തുറന്നിരിക്കുന്ന ബാറുകളില്‍ നിലവാരമില്ലാത്തവ പൂട്ടണം. കെ പി സി സി ജനറല്‍ ബോഡിയുടെ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സുധീരന്‍ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്രൂപ്പ് യോഗങ്ങള്‍ പാടില്ലെന്ന് തന്റെ നിര്‍ദേശത്തിന് താഴേ തട്ടില്‍ നല്ല പ്രതികരണമാണെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പാര്‍ട്ടിക്ക് എതിരല്ലെന്ന എം എം ജേക്കബിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.