പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

Posted on: August 6, 2014 1:03 am | Last updated: August 6, 2014 at 1:03 am

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ സി സി എസ് എസ്-യു ജി പരീക്ഷാ കേന്ദ്രങ്ങളില്‍ താഴെ കാണിച്ച മാറ്റങ്ങളുണ്ട്. നാട്ടിക കോ- ഓപ്പറേറ്റീവ് കോളജ് എന്ന് ഹാള്‍ടിക്കറ്റില്‍ കാണിച്ചിട്ടുള്ളത് വലപ്പാട് നാട്ടിക എഡ്യുക്കേഷണല്‍ സൊസൈറ്റി എന്ന് തിരുത്തേണ്ടതാണ്. വലപ്പാട് നാട്ടിക എഡ്യുക്കേഷണല്‍ സൊസൈറ്റി കേന്ദ്രത്തില്‍ ഹാജരാകേണ്ട SNANBS 0501 മുതല്‍ SNANBS 0626 വരെ രജിസ്റ്റര്‍ നമ്പറിലുള്ള ബി കോം വിദ്യാര്‍ഥികള്‍ തൃശൂര്‍ കോ-ഓപ്പറേറ്റീവ് കോളജില്‍ അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. മലപ്പുറം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി മലപ്പുറം ഗവ. കോളജില്‍ ഹാജരാകണം. വടകര മേഴ്‌സി കോളജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ബി കോം വിദ്യാര്‍ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി വടകര മാസ്റ്റേഴ്‌സ് കോളജില്‍ ഹാജരാകണം. പാലക്കാട് മേഴ്‌സി കോളജ് എന്ന് ഹാള്‍ടിക്കറ്റില്‍ കാണിച്ചിട്ടുള്ളത് പാലക്കാട് എം ഇ എസ് വുമണ്‍സ് കോളജ് എന്ന് തിരുത്തേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0494 2407187, 2407188, 2407448.