ജാമിഅതുല്‍ ഹിന്ദ്: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: August 6, 2014 12:49 am | Last updated: August 6, 2014 at 12:49 am

കോഴിക്കോട് : ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ഹയര്‍സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് , ബാച്ചിലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ് എന്നീ കോഴ്‌സുകളുടെ ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി ഐ എസ് സി വിഭാഗത്തില്‍ അരീക്കോട് സിദ്ദീഖിയ്യ ദഅവാ കോളജിലെ അബ്ദുര്‍റഹ്മാന്‍ സി ചെര്‍പ്പുളശ്ശേരി ഒന്നാം റാങ്കിനര്‍ഹനായി. പൂനൂര്‍ മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ ഷംസീര്‍.എം പയ്യന്നൂര്‍ രണ്ടാം റാങ്കും അരീക്കോട് സിദ്ദീഖിയ്യ ദഅവാ കോളജിലെ തന്നെ ജാബിര്‍ എന്‍ കെ വടക്കുമുറി മൂന്നാം റാങ്കും നേടി. എച്ച് എ ഐ എസ് സി വിഭാഗത്തില്‍ അരീക്കോട് സിദ്ദീഖിയ്യ ദഅവാ കോളജിലെ നജ്മുദ്ദീന്‍ പാണ്ടിക്കാട് ഒന്നാം റാങ്കിനും, കാസര്‍കോട്, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്‌ലാമി ദഅവാ കോളജിലെ മുഹമ്മദ് ജൂബൈര്‍ ടി രണ്ടാം റാങ്കിനും, കോഴിക്കോട് പൂനൂര്‍ മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലെ മുഹമ്മദ് ശഫീഖ് സിഎം നാദാപുരം മൂന്നാം റാങ്കിനും അര്‍ഹരായി.
പരീക്ഷാ ഫലം ജാമിഅയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍ മൂല്യനിര്‍ണയത്തിന് ഈ മാസം 16 വരെ അപേക്ഷിക്കാവുന്നതാണ്. ഹയര്‍സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് വിഭാഗത്തിനുള്ള സേ പരീക്ഷ ഈമാസം 18,19 തിയ്യതികളില്‍ നടക്കും,അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഈ മാസം 13.