Connect with us

Gulf

ദിവ 5,520 കോടി ദിര്‍ഹം ചെലവു ചെയ്യും

Published

|

Last Updated

ദുബൈ: വൈദ്യുതി, വെള്ളം മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം 5,520 കോടി ദിര്‍ഹം ചെലവു ചെയ്യുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.
ഈ വര്‍ഷം വൈദ്യുതി ഉത്പാദനത്തിന് 3,160 കോടി ദിര്‍ഹം ചെലവു ചെയ്യും. വൈദ്യുതി പ്രസരണത്തിന് 860 കോടിയും വിതരണത്തിന് 940 കോടിയും ചെലവു ചെയ്യും. ദുബൈയുടെ വാണിജ്യ, ധന വളര്‍ച്ചക്ക് അനുസൃതമായാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഉത്പാദനത്തിലും വിതരണത്തിലും ലോക നിലവാരം പുലര്‍ത്തും. കഴിഞ്ഞ വര്‍ഷം 19 പവര്‍‌സ്റ്റേഷനുകള്‍ പണിതുവെന്നും വിതരണ ശൃംഖല 1,404 കിലോമീറ്ററായി വ്യാപിച്ചുവെന്നും അല്‍ തായര്‍ പറഞ്ഞു.

Latest