കാപികോ റിസോര്‍ട്ട് പൊളിച്ച് മാറ്റണം: വി എസ്

Posted on: August 5, 2014 12:53 pm | Last updated: August 6, 2014 at 12:03 am

vsആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു മാറ്റണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍. റിസോര്‍ട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഈ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേമ്പനാട്ടുകായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നാണ് ആരോപണം. റിസോര്‍ട്ട് പൊളിച്ചുനീക്കുന്നത് പ്രകൃതിക്കു ദോഷം ചെയ്യുമെന്നതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ജല കായിക കേന്ദ്രം സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.