ആസാമില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

Posted on: August 5, 2014 7:38 am | Last updated: August 6, 2014 at 12:03 am

terroristഗോഹട്ടി: ആസാമിലെ ഗോല്‍പാര ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇയാളുടെ കൂട്ടാളി സുരക്ഷാ സേനയുടെ പിടിയിലായിട്ടുണ്ട്. ഇരുവരും ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ്. തീവ്രവാദികള്‍ക്കായി സംസ്ഥാന പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വെടിവെപ്പുണ്ടായത്.