Connect with us

Ongoing News

സ്പാനിഷ് ലീഗില്‍ നിന്ന് ബാഴ്‌സ പുറത്താകും

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് അതികായരായ ബാഴ്‌സലോണ ഇല്ലാത്ത സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാനവില്ല. എന്നാല്‍ ബാഴ്‌സ ഉടന്‍ സ്പാനിഷ് ലീഗില്‍ നിന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണ ഉള്‍പ്പെടുന്ന കാറ്റാലോണിയ പ്രദേശം ഉടന്‍ സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയേക്കും. സ്വാതന്ത്ര്യം നേടിയാല്‍ ബാഴ്‌സയെ ലീഗ് ഫുട്‌ബോളില്‍ നിന്ന് പുറത്താക്കാനാണ് സ്പാനിഷ് ഫുട്‌ബോളില്‍ ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
സ്‌പെയിനുമായി തര്‍ക്കം തുടരുന്ന കാറ്റലോണിയ സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയിയും കാറ്റലോണിയന്‍ പ്രസിഡന്റ് ആര്‍തറും നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. അടുത്ത നവംബറോടെ സ്വാതന്ത്ര്യം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ഏറ്റവും വലിയ എതിരാളി ബാഴ്‌സലോണയാണ്. മെസ്സിയും നെയ്മറും സുവാറസും സാവിയും അടക്കമുള്ള താരങ്ങളെക്കൊണ്ട് സമ്പന്നമായ ബാഴ്‌സക്ക് കളിക്കാന്‍ കഴിയാതിരുന്നാല്‍ സ്പാനിഷ് ലീഗിന് മാത്രമല്ല ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തന്നെ വലിയ നഷ്ടമായിരിക്കും. സ്വാതന്ത്യത്തിന് ശേഷം സ്‌പെയിനില്‍ മറ്റൊരു ക്ലബ് ബാഴ്‌സ അധികൃതര്‍ തുടങ്ങുമോ എന്നതായിരിക്കും എല്ലാവരും ഉറ്റുനോക്കുക.
ബാഴ്‌സക്ക് പുറമേ എസ്പാനിയോള്‍, നാസ്റ്റിക്, സബാഡെല്‍, ഗിറോണ, ലഗോസ്റ്ററ തുടങ്ങിയ ക്ലബുകളും സ്പാനിഷ് ലീഗില്‍ നിന്ന് പുറത്താകും.

Latest