ജഡ്ജി മോശമായി പെരുമാറി; വനിതാ ജഡ്ജി രാജിവച്ചു

Posted on: August 4, 2014 1:00 pm | Last updated: August 5, 2014 at 7:13 am

rapeഗ്വാളിയോര്‍: ഹൈക്കോടതി ജഡ്ജി ലൈംഗിക പീഡനത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് വനിതാ അഡീഷനല്‍ ജഡ്ജി രാജിവച്ചു. ഗ്വാളിയോറിലെ വനിതാ ജഡ്ജിയാണ് രാജിവച്ചത്. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയാണ് ജഡ്ജി. 2012ല്‍ സെഷന്‍സ് ജഡ്ജിയായതു മുതല്‍ ഹൈക്കോടതി ജഡ്ജി തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിമമന്ത്രിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.
ഐറ്റം ഡാന്‍സ് ചെയ്യാനും ഒറ്റയ്ക്ക് ബംഗ്ലാവില്‍ പോകാനും ഹൈക്കടോതി ജഡ്ജി ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച തന്നെ സ്ഥലം മാറ്റി. ജോലിയുടെ അന്തസും സ്ത്രീത്വവും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് രാജിയെന്നും പരാതിയില്‍ പറയുന്നു.
സംഭവം നിര്‍ഭാഗ്യകരമാണെന്നും അന്വേഷിച്ച് വേണ്ടനടപടികള്‍ കൈക്കൊള്ളുമെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അറിയിച്ചു.