പൊതുവിദ്യാഭ്യാസം: സര്‍ക്കാര്‍ ഉത്തരവാദിത്വം മറക്കരുത്- എസ് എസ് എഫ്

Posted on: August 4, 2014 12:24 pm | Last updated: August 4, 2014 at 12:24 pm

ssf flagകൊയിലാണ്ടി: പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം മറക്കരുതെന്ന് എസ് എസ് എഫ് ജില്ലാ അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത് എല്ലാവര്‍ക്കും പഠന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അനാവശ്യ വിവാദങ്ങള്‍ക്ക് അവസരം ഉണ്ടാക്കി പ്രവശവും ക്ലാസരംഭിക്കലും വൈകിക്കുക വഴി സമയ ബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക എന്നത് അധ്യാപകര്‍ക്ക് ഒരു ബാധ്യതയായി തീര്‍ന്നിരിക്കുകയാണെന്നും കൗണ്‍സില്‍ വിലയിരുത്തി.
കൊയിലാണ്ടി പാറപ്പള്ളി മര്‍കസ് മാലിക്ക് ദീനാറില്‍ ചേര്‍ന്ന സംഗമത്തില്‍ അലവി സഖാഫി കായലം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് മുന്‍ ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കൗണ്‍സിലിനു മുന്നോടിയായി നടന്ന യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കൗണ്‍സിലുകളുടെ അവലോകന റിപ്പോര്‍ട്ടുകളിലും വിവിധ ഉപസമിതി റിപ്പോര്‍ട്ടുകളിലും നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സമിതി അംഗം സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി മേല്‍നോട്ടം വഹിച്ചു. സയ്യിദ് സൈന്‍ ബാഫഖി, മുഹമ്മദലി കിനാലൂര്‍, സി പി ശഫീഖ് ബുഖാരി സംബന്ധിച്ചു.