ഗാസയിലെ യു എന്‍ സ്‌കൂളിന് നേരെ ഇസ്‌റാഈല്‍ ആക്രമണം; പത്ത് മരണം

Posted on: August 3, 2014 2:28 pm | Last updated: August 3, 2014 at 2:31 pm
UN school in Gaza
ഇസ്റാഇൗല്‍ ആക്രമണത്തില്‍ തകര്‍ന്ന സ്കൂള്‍ ചൂണ്ടിക്കാണിക്കുന്ന ഫലസ്തീൻ ബാലിക

ഗാസാ സിറ്റി: ഇസ്‌റാഈല്‍ ക്രൂരത അരങ്ങേറുന്ന ഗാസയില്‍ ഐക്യരാഷ്ട്ര സഭയുടെ സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തു. പത്ത് കുട്ടികള്‍ കൊല്ലപ്പെട്ടു 30ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്‌റാഈല്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് റഫയിലെ സ്‌കൂള്‍ തകര്‍ന്നതെന്ന് ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.