ജീവന്‍ ആവാസ് ബഹുജന സംഗമം ഒമ്പതിന്

Posted on: August 3, 2014 10:39 am | Last updated: August 4, 2014 at 10:06 am

കോഴിക്കോട്: നെല്‍വയലുകള്‍ സംരക്ഷിക്കുക, തണ്ണീര്‍ തടങ്ങള്‍ നിലനിര്‍ത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പതിന് സോഷ്യലിസ്റ്റ് യുവജനത സംസ്ഥാനത്തെ 14 ജില്ലകളിലും ജീവന്‍ ആവാസ് എന്ന പേരില്‍ ബഹുജന സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഗമങ്ങളില്‍വെച്ച് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കും. ആറന്‍മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് ആറന്‍മുളയെ പഴയ നിലയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രകൃതി നശീകരണം നേരിടുന്നതിന് സംസ്ഥാനത്ത് പരിസ്ഥിതി പോലീസ് സംവിധാനം രൂപവത്കരിക്കണമെന്നും സോഷ്യലിസ്റ്റ് യുവജനത ആവശ്യപ്പെട്ടു.