Connect with us

Wayanad

തേയിലക്ക് 30 രൂപ തറവില നിശ്ചയിക്കണം തമിഴ്‌നാട് കര്‍ഷക സംഘം

Published

|

Last Updated

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പന്തല്ലൂര്‍ സഹകരണ ഫാക്ടറിക്ക് മുമ്പില്‍ ധര്‍ണ നടത്തി. പച്ചതേയിലക്ക് മുപ്പത് രൂപ തറവില നിശ്ചയിക്കുക, തറവില നിശ്ചയിക്കുന്നത് വരെ കിലോയ്ക്ക് പത്ത് രൂപ സബ്‌സിഡി നല്‍കുക, ഫാക്ടറിയില്‍ ക്വാട്ട നിശ്ചയിച്ചത് എടുത്ത് കളയുക, കര്‍ഷകരുടെ മുഴുവന്‍ തേയിലയും സംസ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കുക, സഹകരണ ഫാക്ടറികളിലെ അഴിമതി അവസാനിപ്പിക്കുക, ഫാക്ടറികളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ധര്‍ണ തമിഴ്‌നാട് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് വി ടി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കെ രാജ്കുമാര്‍ അധ്യക്ഷതവഹിച്ചു. പനീര്‍ശെല്‍വം, മണികണ്ഡന്‍, രമേശ് എന്നിവര്‍ പ്രസംഗിച്ചു. ഇതുസംബന്ധിച്ച് സമരക്കാര്‍ ബോര്‍ഡ് പ്രസിഡന്റിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യങ്ങളുന്നയിച്ച് ഈമാസം 8ന് ബിദര്‍ക്കാട് സഹകരണ ഫാക്ടറിക്ക് മുമ്പിലും ഈമാസം 9ന് ഗൂഡല്ലൂര്‍ രണ്ടാംമൈല്‍ സാലിബ്‌സ്വറി ഫാക്ടറിക്ക് മുമ്പിലും എരുമാട് സഹകരണ ഫാക്ടറിക്ക് മുമ്പിലും ധര്‍ണ നടത്തും.

Latest