Connect with us

Thiruvananthapuram

ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കും'

Published

|

Last Updated

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഗുണഭോക്താക്കളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍. പ്രവര്‍ത്തനം ആരംഭിച്ച് ചുരുക്കം കാലയളവ് മാത്രമേ പിന്നിട്ടിട്ടുള്ളെങ്കിലും ഫലപ്രദവും മെച്ചപ്പെട്ടതുമായ സേവനം നല്‍കുന്നതില്‍ ട്രിബ്യൂണല്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നത് അഭിമാനാര്‍ഹമാണ്. വെബ്‌സൈറ്റ്, കിയോസ്‌ക്കുകളുടെ പ്രവര്‍ത്തനാരംഭം ഈ മേഖലയില്‍ സേവനങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കാന്‍ സഹായകമാകും. പരാതിക്കാര്‍, അഭിഭാഷകര്‍, പൊതുജനങ്ങള്‍ മുതലായവര്‍ക്ക് ഇതു പ്രയോജനകരവും സഹായവുമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ംംം.സലൃമഹമമറാശിശേെൃമശേ്‌ലൃേശയൗിമഹ.ഴീ്.ശി എന്ന പേരില്‍ ട്രൈബ്യൂണല്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെയും കിയോസ്‌ക്കിന്റെയും ഉദ്ഘാടനം ട്രിബ്യൂണല്‍ ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കേസ് ഫയല്‍ ചെയ്താല്‍ പിന്നീട് അതിന്റെ സ്ഥിതിയെന്തെന്നറിയാന്‍ കിയോസ്‌ക്കുകളെ മാത്രം ആശ്രയിച്ചാല്‍ മതിയെന്നതും കേസ് വിളിക്കുന്ന തീയതിയുള്‍പ്പെടെ ഗുണഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നതും സുതാര്യത ഉറപ്പു വരുത്തും. ട്രിബ്യൂണല്‍ നടത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest