Connect with us

Malappuram

സൗഹൃദത്തിനായ് ഇന്നൊരു ദിനം

Published

|

Last Updated

മലപ്പുറം: കൂട്ടുകാരെ സന്തോഷിപ്പിക്കാന്‍ ഇതാ ഇന്നൊരു ലോക സൗഹൃദ ദിനം. സ്‌നേഹത്തിന്റെ ഏറ്റവും മനോഹരമായ സമ്മാനങ്ങള്‍ കൂട്ടുകാര്‍ പരസ്പരം ഇന്ന് കൈമാറ്റം ചെയ്യും. ആഗസ്റ്റ് മാസത്തിലെ ആദ്യ ്യൂഞായറാഴ്ചയാണ് ലോക സൗഹൃദ ദിനമായി ആചരിക്കുന്നത്.
ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആചരിച്ചത് 1930ല്‍ ഹാള്‍ മാര്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡ് കമ്പനിയുടെ സ്ഥാപകനായ ജോയ്‌സ് ഹെലാണ്. കമ്പനിയുടെ ഗ്രീറ്റിംഗ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള മാര്‍ഗമായിട്ടാണ് ഹെല്‍ ഈ ആശയം പ്രചരിപ്പിച്ചത്്. തുടര്‍ന്ന് പല രാഷ്ട്രങ്ങളിലും പല ദിനങ്ങളില്‍ ഫ്രന്‍ഡ്ഷിപ്പ് ഡേ ആചരിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന്് 1958 ല്‍ യു എന്‍ ജനറല്‍ അസംബ്ലി ജൂലൈ 30 ലോക സൗഹൃദ ദിനമായി തീരുമാനിച്ചെങ്കിലും ഇന്ത്യ, നേപ്പാള്‍, മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളടക്കം മിക്ക രാജ്യങ്ങളും ആഗസ്റ്റ് ആദ്യ ഞായറാണ് സൗഹൃദ ദിനത്തിനായ് പരിഗണിക്കുന്നത്. സൗഹൃദത്തിന്റെ ഈറ്റില്ലമായ സ്‌കൂള്‍, കോളജ് ക്യാമ്പസുകളിലായിരിക്കും പ്രധാനമായും സൗഹൃദ ദിനത്തിന്റെ ആഘോഷങ്ങള്‍ നടക്കുക. സൗഹൃദം സോഷ്യല്‍ മീഡിയകളിലേക്കു കൂടി വ്യാപിച്ചതേടെ ഫ്രന്‍ഡ്ഷിപ്പ് ഡേയും ഫേസ് ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയകളിലും ആഘോഷമാക്കും. പഴയകാല സുഹൃത്തുകള്‍ക്ക് സൗഹൃദത്തിന്റെ സന്ദേശങ്ങളെഴുതിയ മനോഹര ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയച്ച് സൗഹൃദ ദിനം ആഘോഷിക്കുന്നവരും ഏറെയാണ്.