ഗാസയിലെ സര്‍വകലാശാലയില്‍ ഇസ്‌റാഈല്‍ ഷെല്ലാക്രമണം: 35ഓളം പേര്‍ കൊല്ലപ്പെട്ടു

Posted on: August 2, 2014 7:01 pm | Last updated: August 3, 2014 at 12:07 am

Islamic-University-of-Gazaഗാസയിലെ സര്‍വകലാശാലയില്‍ ഇസ്‌റൗല്‍ ഷെല്ലാക്രമണം. ആക്രമണത്തില്‍ 35ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് #ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു. ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് ഷെല്ലാക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ പറയുന്നു. 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ ഗാസയില്‍ 200 ഇടങ്ങളില്‍ ബോംബിട്ടു. ആക്രമത്തില്‍ ഇതുവരെ 1600ലധികം ഫലസ്തീനുകാര്‍ കൊല്ലപ്പെടുകയും 8000ത്തോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് കണക്ക.് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരും കുട്ടികളുമാണ്.
യുഎന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകം തന്നെ ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയിരുന്നു. ഗാസയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 100 പേരാണ് കൊല്ലപ്പെട്ടത്.