പ്ലസ്ടു: ഏത് അന്വേഷണത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി

Posted on: August 2, 2014 3:59 pm | Last updated: August 4, 2014 at 11:09 am

oommen chandy press meetതൃശൂര്‍: പ്‌ളസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത് സംബന്ധിച്ച് ഏതന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കും മന്ത്രിസഭയ്ക്കും മാത്രമാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. എന്നാല്‍ എന്ത് തെറ്റാണ് സംഭവിച്ചതെന്ന് ആരും പറയുന്നില്ലെന്നും അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവര്‍ തെളിവ് തന്നാല്‍ അതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് നടപടി എടുക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഗാന്ധിനിന്ദ ആരു നടത്തിയാലും ഗൗരവമായി കാണും. അരുന്ധതി റോയിയുടെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.