എസ് എസ് എഫ് ജില്ലാ കൗണ്‍സില്‍ നാളെ

Posted on: August 2, 2014 9:04 am | Last updated: August 2, 2014 at 9:04 am

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9.30 മുതല്‍ കൊയിലാണ്ടി പാറപ്പള്ളി മര്‍കസ് മാലിക്ക് ദീനാര്‍ ക്യാമ്പസില്‍ നടക്കും. അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. അലവി സഖാഫി കായലത്തിന്റെ അധ്യക്ഷതയില്‍ മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നേതൃ ബാധ്യതകള്‍ എന്ന വിഷയം എന്‍ വി അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം അവതരിപ്പിക്കും. സയ്യിദ് സൈന്‍ ബാഫഖി, പി വി അഹമ്മദ് കബീര്‍, സി കെ റാശിദ് ബുഖാരി, അബ്ദുല്‍ കരീം നിസാമി കൊല്ലം സംബന്ധിക്കും. ജില്ലാ കൗണ്‍സിലിനു മുന്നോടിയായി നടന്ന യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കൗണ്‍സിലുകളുടെ അവലോകന റിപോര്‍ട്ടുകളിലും വിവിധ ഉപസമിതി റിപോര്‍ട്ടുകളിലും നടക്കുന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സമിതിഅംഗം സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി മേല്‍നോട്ടം വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം സമാപന പ്രസംഗം നടത്തും