എം ബി ബി എസ്, ബി ഡി എസ്: മൂന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്തംബര്‍ 10നകം

Posted on: August 2, 2014 7:50 am | Last updated: August 3, 2014 at 12:06 am

mbbsതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, ഇതര കോളജുകളിലെ എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് അടുത്ത മാസം പത്തിനകം നടത്തും. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളജുകളിലേയും ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്റെ കീഴിലെ കോളജുകള്‍ ഉള്‍പ്പടെയുള്ള സ്വാകാര്യ സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളജുകളിലേയും പുതുതായി ഉള്‍പ്പെടുത്തുന്ന കോളജുകളിലേയും എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്ക് മൂന്നാം ഘട്ട അലോട്ട്‌മെന്റാണ് അടുത്ത മാസം 10-ാം തീയതിക്ക് മുമ്പായി പൂര്‍ത്തീകരിക്കുകയെന്ന്് പ്രവേശന പരീക്ഷാ കമ്മീണര്‍ അറിയിച്ചത്. കേരള ക്രിസ്ത്യന്‍ പ്രൊഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ തങ്ങളുടെ കീഴിലെ മെഡിക്കല്‍, ദന്തല്‍ കോളജുകളിലേക്ക് സെപ്തംബര്‍ 20 വരെ അലോട്ട്‌മെന്റ് നടത്താനുള്ള താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് മൂന്നാം ഘട്ട അലോട്ട്‌മെന്റ് നടത്തുന്നത്. 2014 എം ബി ബി എസ്, ബി ഡി എസ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞ മാസം 27ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ മാസം 29 മുതല്‍ ഇന്നു വരെയുള്ള തീയതികളില്‍ ഫീസ്, അധിക തുക ഒടുക്കുവാനും അതത് കോളജുകളില്‍ പ്രവേശനം നേടുന്നതിനും നിര്‍ദേശം നല്‍കിയിരുന്നു.