എസ് വൈ എസ് ഡി ആര്‍ ജി ക്യാമ്പ് നാളെ

Posted on: August 2, 2014 1:38 am | Last updated: August 3, 2014 at 12:06 am

കോഴിക്കോട് : എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിന്റെ ഒന്നാം ഘട്ട പരിശീലനം നാളെ നടക്കും. സമര്‍പ്പിത യൗവ്വനം, സാര്‍ഥക മുന്നേറ്റം എന്ന തല വാചകത്തില്‍ നടക്കുന്ന വാര്‍ഷികത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷികത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്ന കര്‍മ പദ്ധതികള്‍ക്കും നേതൃത്വം നല്‍കുന്നതിന് ജില്ലാ കമ്മിറ്റികളാണ് ഡി ആര്‍ ജിമാരെ തിരഞ്ഞെടുത്തത്.
ദൗത്യം, നിര്‍വ്വഹണം, സമര്‍പ്പണം, ആദര്‍ശം എന്നീ സെഷനുകളിലായി നടക്കുന്ന പരിശീലന ക്യാമ്പ് സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ കാലത്ത് പതിനൊന്ന് മണിക്ക് ആരംഭിക്കും.
ആലപ്പുഴ ജില്ലയിലെ കായംകുളം മജ്‌ലിസില്‍ നടക്കുന്ന ക്യാമ്പില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുക.
തൃശൂര്‍, പാലക്കാട്, മലപ്പുറം, നീലഗിരി ജില്ലാ പ്രതിനിധികള്‍ മലപ്പുറം വാദിസലാമിലും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലാ ഡി.ആര്‍.ജിമാര്‍ കോഴിക്കോട് സമസ്ത സെന്ററിലും സംഗമിക്കും.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, എ മുഹമ്മദ് പറവൂര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. പി എം മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, റഹ്മത്തുല്ലാഹ് സഖാഫി എളമരം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും നിശ്ചിത കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി അറിയിച്ചു