ഗാസ: രാജ്യാന്തര സമൂഹം ഇടപെടണം

Posted on: August 1, 2014 11:30 pm | Last updated: August 1, 2014 at 11:30 pm

ദുബൈ: ഫലസ്തീന്‍ ജനതയെ രക്ഷിക്കാന്‍ രാജ്യാന്തര സമൂഹം രംഗത്തിറങ്ങണമെന്ന് അറബ് ലീഗ്. ഇസ്രാഈലിന്റെ കര, നാവിക, വ്യോമ ആക്രമണം തുടരുകയാണ്. ഗാസയിലെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന നിസ്സഹായരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതു ലോക രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. രാജ്യാന്തര നിയമങ്ങളും മാനുഷികമൂല്യങ്ങളും കാറ്റില്‍പ്പറത്തിയുള്ള നരഹത്യയ്‌ക്കെതിരെയുള്ള മൗനം വെടിയണം.
ലോകമനസ്സാക്ഷിയെ ഞെട്ടിക്കുംവിധം മരണനിരക്ക് ഉയരുകയാണെന്നു പലസ്തീന്‍ മേഖലയുടെ ചുമതലയുള്ള അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് സുബീഹ് പറഞ്ഞു. ഇതില്‍ കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും എണ്ണം വളരെ കൂടുതലാണ്. ആക്രമണം നീട്ടിക്കൊണ്ടുപോയി ഫലസ്തീന്‍ ജനതയുടെ ഉന്മൂലനമാണ് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത്.