ദുബൈയില്‍ കെട്ടിട വില സൂചിക മുന്നോട്ട്

Posted on: August 1, 2014 7:23 pm | Last updated: August 1, 2014 at 7:23 pm

ദുബൈ: ദുബൈയില്‍ കെട്ടിട വില ഈ വര്‍ഷം 6.3 ശതമാനം വര്‍ധിച്ചതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ നൈറ്റ് ഫ്രാങ്കിന്റെ സൂചിക വെളിപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ലോകത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 13-ാമത്തെ നഗരമാണ് ദുബൈ. അതേ സമയം കഴിഞ്ഞ വര്‍ഷം അവസാന പാദത്തെക്കാള്‍ 11.7 ശതമാനം ഇടിവാണ് ദുബൈ രേഖപ്പെടുത്തിയത്.
ദുബൈയില്‍ ബേങ്ക് വായ്പയെടുത്ത് കെട്ടിടങ്ങള്‍ സ്വന്തമാക്കുന്നവര്‍ 25 മുതല്‍ 35 വരെ ശതമാനം വരും. നേരത്തെ കരുതിയിരുന്നതിനെക്കാള്‍ കൂടുതലാണിത്.
ആഗോളതലത്തില്‍ താമസ സ്ഥലങ്ങളുടെ വില 6.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 32 കമ്പോളങ്ങളില്‍ 27 എണ്ണവും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജക്കാര്‍ത്ത, ഡബഌന്‍ നഗരങ്ങളാണ് ഏറ്റവും വളര്‍ച്ച കാണിക്കുന്നത്. 27.3 ശതമാനം വര്‍ധനവുണ്ട്.