അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും: കരസേനാ മേധാവി

Posted on: August 1, 2014 12:20 pm | Last updated: August 2, 2014 at 12:31 am

suhagന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇനി ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജമ്മുവിലെ പുഞ്ചില്‍ ഇന്ത്യന്‍ സൈനികന്റെ തല വെട്ടിമാറ്റിയ സംഭവം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കരസേനാ മേധാവിയുടെ മറുപടി.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ കരസേന ഉപമേധാവിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്ന സുഹാഗിനെ യു പി എ സര്‍ക്കാറാണ് സേനാ മേധാവിയായി നിയമിച്ചത്. സേനാ മേധാവിയായി രണ്ടര വര്‍ഷത്തെ ഔദ്യോഗിക കാലാവധിയുണ്ടായിരിക്കും.