ഛത്തീസ്ഗഡില്‍ ഫ്യൂസ് ഫാക്ടറിയില്‍ പൊട്ടിത്തെറി: അഞ്ച് മരണം

Posted on: August 1, 2014 11:36 am | Last updated: August 2, 2014 at 12:31 am

accidentറായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിന് സമീപം ഫ്യൂസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. റായ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടാ ഉര്‍ല ഗ്രാമത്തിലെ നവഭാരത് ഫ്യൂസ് കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

പുലര്‍ച്ചെ 2.30നും മൂന്ന് മണിക്കും ഇടയിലാണ് സ്‌ഫോടനം നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച മുറിയിലുണ്ടായ തീപിടുത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.