Connect with us

Kozhikode

പാലിന്റെ വില കൂട്ടിയതോടെ ചായക്ക് വില കൂട്ടി

Published

|

Last Updated

പാലക്കാട്: മില്‍മ പാലിന് വില കൂട്ടിയതോടെ ചായക്കും വില വര്‍ധിക്കുന്നു.
മില്‍മ 4 രൂപ കൂട്ടിയതോടെ ചായക്ക് മൂന്നുരൂപ വരെ ഹോട്ടലുടമകള്‍ ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പല ഹോട്ടലുകളിലും തോന്നും പോലെയാണ് ചായക്ക് വില ഈടാക്കുന്നത്.
സാധാരണചായക്കടകളില്‍ എട്ട് രൂപക്ക് കിട്ടിയിരുന്ന ചായ പതിനൊന്ന് രൂപക്കാണ് പലയിടത്തും വില്‍ക്കുന്നത്. മുന്തിയ ഹോട്ടലുകളില്‍ ചായക്ക് വില ഇതിനേക്കാള്‍ കൂടുതലാണ്.
ഒരുപാക്കറ്റ് പാല്‍ 15 ചായവരെയുണ്ടാക്കാമെന്ന് നഗരത്തിലെ മില്‍മ ബൂ ത്തുനടത്തുന്നവര്‍ തന്നെ പറയുന്നത്. പാലിന്റെ വില നാലുരൂപ കൂട്ടിയെന്ന് ആരോപിക്കുന്നവര്‍ ചായയുടെ പേരില്‍ ഒരു രൂപ മു തല്‍ രണ്ടുരൂപ വരെ അധികം വാങ്ങിച്ച് ഒരു ലിറ്റര്‍ പാലില്‍ നിന്നും അധിക ലാഭമെടുക്കുന്നത് 45 രൂപവരെയെന്നാണ് ജനങ്ങള്‍ പറയുന്നു.
ഹോട്ടലുകളില്‍ ചായ മുതല്‍ എല്ലാ ഭക്ഷണങ്ങള്‍ക്കും അമിത വില ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്ന് ഭക്ഷണത്തിന് ഏകീകൃതവില ഏര്‍പ്പെടു ത്തുന്നതില്‍ ഹോട്ടലുടമകള്‍ സഹകരിക്കണമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ ആവശ്യപ്പെട്ടതി ന്റെ അടിസ്ഥാനത്തില്‍ ജൂലൈ രണ്ടിനായിരുന്നു യോഗം.
അടു ത്ത ഓണം വരെ ഹോട്ടലുകളില്‍ വിലവര്‍ധനവുണ്ടാകില്ലെന്ന് ഹോ ട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഭാരവാഹികള്‍ ജില്ലാ അധികൃതരെ രേ ഖാമൂലം അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് വില വര്‍ധന.
പാല്‍വിലക്കൊപ്പം തൈരിനും വിലവര്‍ധിച്ചതിനാല്‍ മോരും മറ്റ് ഉല്‍പ്പനങ്ങളും ഉപയോഗിക്കുന്നവെന്നു പറഞ്ഞ് പല ഹോട്ടലുകളിലും വില അഞ്ചു മുതല്‍ പത്തുവരെ വര്‍ധിപ്പിച്ചുവെന്നും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

 

Latest