രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; കുട്ടിയുടെ ശസ്ത്രക്രിയ നാളെ

Posted on: July 31, 2014 11:04 am | Last updated: July 31, 2014 at 11:04 am

പെരിന്തല്‍മണ്ണ: രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ഇ എം എസ് സ്മാരക ആശുപത്രിയില്‍ ചികിത്സയിലുള്ള ഫിദ ഫാത്വിമ (ഒന്നര)യെ നാളെ ശാസ്ത്ര ക്രിയക്ക് വിധേയമാക്കും.
മര്‍ദ്ദനത്തില്‍ തലച്ചോറിന് ഗുരുതരമായ പരുക്കുണ്ട്. തലച്ചോറിലെ നീര്‍ക്കെട്ട് മാറാത്തതുകൊണ്ട് ശസ്ത്രക്രിയ നടത്തുന്നതെന്ന് കുട്ടിയെ ചികിത്സിക്കുന്ന ന്യൂറോ സര്‍ജന്‍ എ വി ജയകൃഷ്ണന്‍ പറഞ്ഞു.
ബുധനാഴ്ച കുട്ടിക്ക് വീണ്ടും സ്‌കാനിംഗ് നടത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടങ്കിലും നീര്‍കെട്ട് കുറയാത്തതിനാലാണ് ശസ്ത്രക്രിയ വേണ്ടി വരുന്നത്. ബുധനാഴ്ച ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി ആര്‍ വേണുഗോപാല്‍ ചികിത്സയിലുള്ള കുട്ടിയെ സന്ദര്‍ശിച്ചു. അപസ്മാര ബാധ വീണ്ടും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടാനച്ഛന്‍ വയനാട് സ്വദേശി അലിയാണ് കുട്ടിയെ മര്‍ദിച്ചത്. ഇയാള്‍ പെരിന്തല്‍മണ്ണ സബ്ബ്ജയിലില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം.