നാടെങ്ങും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ

Posted on: July 31, 2014 10:28 am | Last updated: July 31, 2014 at 10:32 am

save gazaതാമരശ്ശേരി: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാടെങ്ങും കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. മത രാഷ്ട്രീയ സംഘടനകള്‍ സംയുക്തമായി നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ബെഞ്ചമിന്‍ നെത്യാഹുവിന്റെ കോലവും ഇസ്രായേല്‍ പതാകയും കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
താമരശ്ശേരി ചുരത്തില്‍ വിവിധ സംഘടനകള്‍ സംയുക്തമായി പ്രതിരോധ മതില്‍ തീര്‍ത്തു. താമരശ്ശേരി ടൗണില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം സി മോയിന്‍കുട്ടി എം എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഹബീബ് തമ്പി, എ പി മുസ്തഫ, സി ടി അശ്‌റഫ്, നവാസ് ഈര്‍പ്പോണ പ്രസംഗിച്ചു.
വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കത്തറമ്മല്‍ മഹല്ല് നിവാസികള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും പ്രാര്‍ഥനയും നടത്തി. ബുസ്താനാബാദ് മുജമ്മഅ് പരിസരത്ത് നിന്ന് ആരംഭിച്ച ബഹുജന റാലി കത്തറമ്മല്‍ അങ്ങാടിയില്‍ സമാപിച്ചു. ഇസ്‌റാഈലിന്റെ പതാക കത്തിച്ച് പ്രതിഷേധിച്ചു. കത്തറമ്മല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ പ്രത്യേക പ്രാര്‍ഥനക്ക് മുഹമ്മദലി മദനി നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ ദാരിമി കല്‍ത്തറ, പി പി എ റഹ്മാന്‍ കല്‍ത്തറ, അബ്ദുല്‍ നാസര്‍ പാറക്കണ്ടി, അബ്ദുല്ല കത്തറമ്മല്‍, ജലീല്‍ മാസ്റ്റര്‍ തണ്ണിക്കുണ്ട് നേതൃത്വം നല്‍കി.
കട്ടിപ്പാറ, ചെമ്പ്രകുണ്ട യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാച്ച് പ്രകടനം നടത്തി.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി
തലക്കുളത്തൂര്‍: പെരുന്നാള്‍ ദിനത്തില്‍ പറമ്പത്ത് മഹല്ലിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗാസാ ഐക്യദാര്‍ഢ്യ റാലി നടത്തി. പറമ്പത്ത് ജുമുഅത്ത് പള്ളി അങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ടി കെ, ജനറല്‍ സെക്രട്ടറി എന്‍ ഹബീബ് മുഹമ്മദ്, ഇ ശംസുദ്ദീന്‍, മലമ്മല്‍ നാസര്‍, എം കെ നൗഷാദ്, എം ഇമ്പിച്ചി മമ്മു സംബന്ധിച്ചു. ആദം റഈസ്, സക്കീര്‍ നേതൃത്വം നല്‍കി.
മുക്കം: ഗാസയില്‍ ഇസ്‌റാഈല്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ചെറുവാടി ടിപൈകോ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. എന്‍ കെ റഹ്മത്തുല്ല, വി പി മഹ്ബൂബ്, ടി പി സലാം, സാദത്ത് അന്‍വര്‍, മുഖ്താര്‍ കെ എസ്, യു കെ സാജിത്, കെ ടി നാസര്‍, ശഫീഖ് വി പി, അലി പി, അമ്മാര്‍ ടി പി, നൗഷാദ് ടി പി, മന്‍സൂര്‍ നേതൃത്വം നല്‍കി. വി പി ഐ ജലീല്‍ അധ്യക്ഷത വഹിച്ചു. സി കെ റസാഖ് ഉദ്ഘാടനം ചെയ്തു. ടി പി ശറഫുദ്ദീന്‍, ജബ്ഷീര്‍ ടി പി, ബാബു മന്‍സൂര്‍, വി പി മന്‍സൂര്‍ പ്രസംഗിച്ചു.