Connect with us

International

ഗാസയിലെ കുട്ടികളുടെ മരണം ആഘോഷമാക്കി ഇസ്രയേല്‍ യുവാക്കള്‍

Published

|

Last Updated

ടെല്‍ അവീവ്: ഗാസയില്‍ ഇരുനൂറിലധികം കുഞ്ഞുങ്ങളെ മനുഷ്യത്വരഹിതമായി ഇസ്‌റാഈല്‍ സേന അരുംകൊല ചെയ്തത് ആഘോഷമാക്കി ഇസ്‌റാഈലിലെ യുവാക്കള്‍. “നാളെ ഗാസയില്‍ വിദ്യാലയങ്ങള്‍ ഉണ്ടാകില്ല. കാരണം അവിടെ കുട്ടികള്‍ ജീവിച്ചിരിപ്പില്ലല്ലോ” തുടങ്ങിയ ഈരടികള്‍ ആലപിച്ച് ഒരു സംഘം യുവാക്കള്‍ ആഘോഷ റാലി സംഘടിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലടക്കം വൈറലായിരിക്കുകയാണ്.

“ഗാസയില്‍ പഠനമില്ല, ഒരു കുട്ടിയും അവിടെ അവശേഷിക്കുന്നില്ല, ഓലെ, ഓലെ, ഓലെ….” എന്നിങ്ങനെ ഫുട്‌ബോള്‍ പ്രേമികളുടെ ഗാനം പോലെയാണ് ഇത്. ഇസ്‌റാഈല്‍ പാര്‍ലിമെന്റ് (നെസറ്റ്)ല്‍ അംഗങ്ങളായ ഇസ്‌റാഈലിലെ പ്രധാന രണ്ട് ഫലസ്തീന്‍ പൗരന്‍മാരായ ഹനീന്‍ സഊബി, അഹ്മദ് തിബി എന്നിവരെ പേരെടുത്ത് പറഞ്ഞ് പരിഹസിക്കുന്നുമുണ്ട്. ടെല്‍ അവീവില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ പരിപാടിയുടെ വീഡിയോ ദൃശ്യം ഇസ്‌റാഈലി മാധ്യമപ്രവര്‍ത്തകന്‍ ഹൈം ഹര്‍സഹാവ് ആണ് പുറത്തുവിട്ടത്. “ദി ഇലക്‌ട്രോണിക് ഇന്‍തിഫാദ” എന്ന ഗ്രൂപ്പിന്റെ മേധാവി ദേന ഷുന്റ വീഡിയോയില്‍ മുഴങ്ങിക്കേട്ട ഈരടികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

Latest