ശക്തമായ ആക്രമണത്തിന് ശേഷം ഗാസയില്‍ വെടിനിര്‍ത്തല്‍

Posted on: July 30, 2014 7:27 pm | Last updated: August 1, 2014 at 1:18 am

gaza portഗാസ: ശക്തമായ ആക്രമണത്തിന് ശേഷം #ഇസ്രായേല്‍ ഗാസയില്‍ നാല് മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തലിന് മുമ്പ് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ #ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 16 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.

എന്നാല്‍ #ഇസ്രായേല്‍ കയ്യടക്കിയ പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ ബാധകമായിരിക്കില്ല. ഗാസയില്‍ നിന്ന് നേരത്തെ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട പ്രദേശങ്ങളിലേക്ക് തിരികെ എത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ #ഇസ്രായേല്‍ ഏകപക്ഷീയമായി നടത്തിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് #ഹമാസ് വ്യക്തമാക്കി.