Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യ അഞ്ചാമത്

Published

|

Last Updated

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം സ്വര്‍ണത്തോടെ ഇന്ത്യ അഞ്ചാമത്. പുരുഷന്‍മാരുടെ 74 കിലോ വിഭാഗം ഗുസ്തിയില്‍ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഗുസ്തിയില്‍ അമിത്കുമാറും വനിതകളുടെ 48 കിലോ വിഭാഗത്തില്‍ വിനേഷും സ്വര്‍ണം നേടിയിരുന്നു. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ സുശീല്‍ കുമാര്‍ പാകിസ്ഥാന്റെ ഖമര്‍ അബ്ബാസിനെയാണ് തോല്‍പ്പിച്ചത്.
ഗെയിംസില്‍ ആറാം ദിവസവും ഇന്ത്യ മെഡല്‍ വേട്ട തുടരുകയാണ്. പുരുഷന്‍മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിളില്‍ സഞ്ജീവ് രജ്പുത് വെള്ളിയും ഗഗന്‍ നരംഗ് വെങ്കലവും നേടി.
പത്തു സ്വര്‍ണത്തിനു പുറമേ 15 വെള്ളിയും പത്തു വെങ്കലവും ഇന്ത്യയുടെ മഡല്‍ പട്ടികയില്‍ ഉണ്ട്. ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്.

---- facebook comment plugin here -----

Latest