അറസ്റ്റിലായ സ്വിസ് പൗരന് മാവോയിസ്റ്റ് ബന്ധമില്ലെന്ന് സൂചന

Posted on: July 30, 2014 12:18 pm | Last updated: July 30, 2014 at 12:18 pm

jonathanതൃശൂര്‍: കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സ്വിറ്റ്‌സര്‍ലന്റ് പൗരന് മാവോയിസ്റ്റ് ബന്ധമില്ലെന്ന് സൂചന. ജൊനാഥന്‍ ബോണ്ടിയെന്നയാളെയാണ് മവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. റിമാന്റിലായ ജൊനാഥനെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്‌തേക്കും.
മാവോയിസ്റ്റ് അനുകൂല സംഘടനയുടെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാത്യൂസ് എന്ന പേരില്‍ ഇയാള്‍ മറ്റൊരു പരിപാടിയിലും പങ്കെടുത്തിരുന്നു. എന്നാല്‍ വ്യാജ പേര് വ്യാപകമായി ഉപയോഗിച്ചതിന് തെളിവില്ല. ചരിത്ര പഠനത്തിനും വിനോദത്തിനുമായാണ് കേരളത്തിലെത്തിയതെന്നാണ് ജൊനാഥന്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂരിലും കോഴിക്കോടുമുള്ള ലോഡ്ജുകളില്‍ താമസിച്ചത് ജൊനാഥന്‍ എന്ന പേരില്‍ത്തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.