ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു: മരണം 1200 കവിഞ്ഞു

Posted on: July 30, 2014 12:03 pm | Last updated: July 30, 2014 at 7:29 pm

gaza portഗാസ: വെടി നിര്‍ത്താനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം തള്ളി #ഗാസയില്‍ #ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. ഇന്ന് രാവിലെ അഭയാര്‍ത്ഥി കേന്ദ്രമായ സ്‌കൂളില്‍ നടത്തിയ ബോംബാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. മൂന്നാഴ്ചയിലധികമായി തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1263 ആയി. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. 7000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200000ല്‍ അധികം പേരാണ് വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഹമാസിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 56 പേര്‍ കൊല്ലപ്പെട്ടു. 53സൈനികരും 2 ഇസ്‌റാഈല്‍ പൗരന്‍മാരും തായ്‌ലന്റില്‍ നിന്നുള്ള ഒരു തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്.