കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് സുപ്രീം കോടതി അനുമതി

Posted on: July 30, 2014 10:21 am | Last updated: August 1, 2014 at 7:12 am
SHARE

santiago martinന്യൂഡല്‍ഹി: ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനാവില്ലെന്ന കേരളത്തിന്റെ വാദം തള്ളിയാണ് സുപ്രീം കോ
ടതി ഉത്തരവ്. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
സമ്പൂര്‍ണ ലോട്ടറി നിരോധനം നിലവിലില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി കേരളത്തിന്റെ ആവശ്യം തള്ളിയത്.ലോട്ടറി പ്രമോട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷനുള്ള അനുമതി നല്‍കമണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാന്റിയാഗോ മാര്‍ട്ടിന്റേതുള്‍പ്പെടെ എല്ലാ ലോട്ടറി കമ്പനികള്‍ക്കും രജിസ്‌ട്രേഷന്‍ അനുമതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കമ്പനികളില്‍ നിന്നും നികുതി മുന്‍കൂറായി വാങ്ങണമെന്നും കോടതി ഉത്തരവിട്ടു.
സിക്കിം ലോട്ടറിക്കെതിരായി കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി 2077 മാര്‍ച്ച് 30ന് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here