തിരുവള്ളൂര്‍ പഞ്ചായത്ത് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

Posted on: July 26, 2014 1:14 pm | Last updated: July 26, 2014 at 1:14 pm

വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും കുത്തഴിഞ്ഞ ഭരണത്തിലും പ്രതിഷേധിച്ച് തിരുവള്ളൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് കുറ്റിയാടി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി കെ ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു. സി പി ചാത്തു, ബവിത്ത് മലോല്‍, ഇ വി ഹമീദ്, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, ശ്രീജിത്ത് എടത്തട്ട, പ്രമോദ് കോട്ടപ്പള്ളി, സി കെ അവിനാഷ്, സി ആര്‍ സജിത്ത്, പ്രതീഷ് കോട്ടപ്പള്ളി സംസാരിച്ചു. ധനേഷ് വള്ളില്‍, ശുഹൈബ് ചെമ്മരത്തൂര്‍, ഖലീല്‍ അസ്‌കര്‍ തോടന്നൂര്‍, അജയ് കൃഷ്ണ നേതൃത്വം നല്‍കി.