ജഡേജക്ക് പിഴ; ബി സി സി ഐക്ക് പ്രതിഷേധം

Posted on: July 26, 2014 12:44 pm | Last updated: July 26, 2014 at 12:44 pm

ന്യൂഡല്‍ഹി: ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സനുമായുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും കുറ്റക്കാരനെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി). ലെവല്‍ വണ്‍ കുറ്റം ജഡേജയില്‍ ചുമത്തിയ ഐ സി സി മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴ ചുമത്തി. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബി സി സി ഐ ഇതിനെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ താരം അതിരുവിട്ട് പെരുമാറിയിട്ടില്ലെന്നും ഈ വിഷയത്തില്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ബി സി സി ഐ അറിയിച്ചു.