Connect with us

Wayanad

14 ലക്ഷം തട്ടിയെടുത്ത കേസ്: പിടികിട്ടാനുള്ളത് 110 കേസിലെ പ്രതിയെ

Published

|

Last Updated

കല്‍പ്പറ്റ: പണയം വെച്ച സ്വര്‍ണം എടുക്കാനെന്ന വ്യാജേന 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടികിട്ടാനുള്ളത് നൂറ്റിപ്പത്ത് കേസില്‍ ഉള്‍പ്പെട്ട പ്രതി. കേസിലെ ഒന്നാം പ്രതി എറണാകുളം നെടുമ്പാശേരി നടുവന്നൂര്‍ സ്വദേശി പരമ്പത്തേരില്‍ ദാനശീലനെയാണ് പിടികൂടാനുള്ളത്. മാനന്തവാടി കണിയാരത്ത് താമസിച്ചു വരികയാണ് പ്രതിയാണ്. ആറു കേസുകളില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മാനന്തവാടി എസ് ബി ടി ശാഖയില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുത്ത് മുത്തൂറ്റ് ഫൈനാന്‍സില്‍ പണയം വെക്കാമെന്ന് വിശ്വസിപ്പിച്ചാണ് മുത്തൂറ്റില്‍ നിന്നും ദാനവന്‍ 14 ലക്ഷം രൂപ എടുത്തുവെന്ന കേസിലെ പ്രതിയാണ് ദാനവന്‍. കേരളത്തിലെ ഒട്ടുമിക്ക പോലീസ് സ്‌റ്റേഷനിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലെ പ്രതിയാണ് ദാനവന്‍.
വഞ്ചന, കളവ് കേസ്, പിടിച്ചു പറി, തട്ടിയെടുക്കല്‍, സ്ഥലമിടാപാടി തട്ടിപ്പ് , വാഹന വില്‍പന തട്ടിപ്പ് തുടങ്ങിയ കേസുകളിലാണ് ദാനവന്‍ പ്രതിയായിട്ടുള്ളത്.
അങ്കമാലി, മുനമ്പം, വടക്കേക്കര,വടക്കാഞ്ചേരി, പാട്ടാമ്പി, ഞാറക്കല്‍ , നാദാപുരം, തൃശൂര്‍, പറവൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയ ഒട്ടനധികം സ്റ്റേഷുകളില്‍ രജിസ്ട്രര്‍ ചെയ്ത ക്രമിനില്‍ കേസുകള്‍ ദാനവന്‍ പ്രതിയാണ്. ആരെയും ആകര്‍ഷിക്കുന്ന ശരീര പ്രകൃതിയുള്ള ധാനവന്‍ സംസാരത്തിലൂടെയാണ് എല്ലാവരെയും വീഴ്ത്തുന്നത്. തൃശൂരില്‍ പുതിയ ജ്വല്ലറി തുടങ്ങുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടു പേരില്‍ നിന്നായി 3.6 കിലോ ഗ്രാം സ്വര്‍ണ തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍.
വില കൂടി വാഹനം വിലക്ക് വാങ്ങാന്‍ അഡ്വന്‍സ് നല്‍കുകയും അതെ വാഹനം ലക്ഷക്കണക്കിന് രൂപക്ക് പണയം വെച്ച് തട്ടിപ്പ് കേസിലും പ്രതിയാണ് ഈ വിരുതന്‍. ജൂണ്‍ 12നാണ് മാനന്തവാടിയില്‍ മുത്തൂറ്റില്‍ തട്ടിപ്പ് നടത്തിയത്.
പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ 25 ലക്ഷം രൂപയുടെ ചെക്കാണ് ധാനവന് മുത്തൂറ്റ് അധികൃതര്‍ നല്‍കിയയത്. പണയ സാധനം തിരിച്ചെടുക്കാന്‍ മുത്തൂറ്റ് ജീവനക്കാരെയും എസ് ബി ടിയിലേക്ക് കൂടെ അയച്ചെങ്കിലും അവരെ കബളിപ്പിച്ച് വിതരുതന്‍ വിദഗ്ധമായി മുങ്ങുകയായിരുന്നു.
ചെക്ക് ഓണ്‍ലൈന്‍ വഴി കലക്ഷനാക്കുകയും മിനിറ്റുകള്‍ക്കകം നെടുമ്പാശേരിയില്‍ നിന്നും ദാനവന്റെ ഭാര്യ സുജയ്‌നും മകന്‍ അരുണ്‍ഡ സാഗറും 14 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു.
തട്ടിപ്പ് മനസ്സിലാക്കി മുത്തൂറ്റ് ബേങ്ക് അധികൃതര്‍ ബേങ്കുമായി ബന്ധപ്പെടുകയും പിന്‍വലിച്ച തുകയില്‍ ബാക്കിയുള്ള 11 ലക്ഷം മരവിപ്പിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പോലാസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതു വരെ പിടികൂടാനായിട്ടില്ല.