Connect with us

National

പാറമടകള്‍ അടച്ചുപൂട്ടാന്‍ സമയം അനുവദിക്കണമെന്ന് കേരളം

Published

|

Last Updated

ന്യൂഡല്‍ഹി: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചു പൂട്ടുന്നതിന് ഒരു വര്‍ഷത്തെ സമയം അനുവദിക്കണമെന്ന് കേരളം ദേശീയ ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിനു നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. പെട്ടെന്ന് അടച്ചു പൂട്ടിയാല്‍ നിര്‍മാണ മേഖല സ്തംഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അനുമതി ലഭ്യമാക്കുന്നതിനായി അടുത്ത വര്‍ഷം ഫെബ്രുവരി വരെയെങ്കിലും സമയം അനുവദിക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം.
പാരിസ്ഥിതിക അനുമതിയുമില്ലാതെ ആര്‍ക്കും പുതുതായി ഖനന അനുമതി നല്‍കരുതെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലാണ് ജൂലൈ എട്ടിന് ഉത്തരവിട്ടത്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിനു വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയോ എസ് ഇ ഐ ഐഎയുടെയോ അനുമതി വേണമെന്ന 2012ലെ സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയായിരുന്നു ഉത്തരവ്. എന്നാല്‍, ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജി.

Latest