ഹജ്ജ്: സര്‍ക്കാര്‍ ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് ആര്‍ക്കും അവസരമില്ല

Posted on: July 26, 2014 12:50 am | Last updated: July 26, 2014 at 12:50 am

hajjകൊണ്ടോട്ടി: സഊദി സര്‍ക്കര്‍ കേന്ദ്ര സര്‍ക്കാറിനു അനുവദിച്ച ഹജ്ജ് ക്വാട്ടയില്‍ 100 സീറ്റുകള്‍ അനുവദിച്ചതില്‍ കേരളത്തില്‍ നിന്ന് ആര്‍ക്കും അവസരം ലഭിച്ചില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിദേശ കാര്യമന്ത്രി എന്നിവര്‍ക്കായി 300 സീറ്റുകളാണ് സ ഊദി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ചത്. ഈ സീറ്റുകളില്‍ 100 സീറ്റുകളാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി വിട്ടുകൊടുത്തത്. ഇതില്‍ കേരളത്തില്‍ നിന്ന് ആര്‍ക്കും അവസരം ലഭിച്ചിട്ടില്ല. ബാക്കിയുള്ള സീറ്റുകളും അടുത്ത ദിവസങ്ങളിലായി വിട്ടുകൊടുക്കും.