Connect with us

National

നോമ്പുകാരെനെ ചപ്പാത്തി തീറ്റിച്ചത് ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: റമസാന്‍ വ്രതമനുഷ്ടിച്ച ജീവനക്കാരന്റെ വായില്‍ നിര്‍ബന്ധിച്ച് ചപ്പാത്തി തിരുകിയ ശിവസേന എം പിമാരുടെ പ്രവര്‍ത്തി നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ മതസ്ഥരേയും ഒരുപോലെ കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സംഭവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ പാര്‍ലിമെന്റ് പ്രക്ഷുബ്ധമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വിശദീകരണം നല്‍കുമെന്ന് പാര്‍ലിമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു രാജ്യസഭയില്‍ ഉറപ്പ് നല്‍കിയയിരുന്നു. സംഭവത്തെ ന്യായീകരിച്ച് ശിവസേന മുഖപത്രമായ സാംന രംഗത്ത് വന്നിരുന്നെങ്കിലും അഡ്വാനി അടക്കമുള്ള ബി ജെ പി നേതാക്കള്‍ സംഭവം അപലപനീയമാണ് എന്നാണ് പ്രതികരിച്ചിരുന്നത്.