യു ഡി എഫില്‍ രണ്ടാംകക്ഷി ലീഗ് തന്നെയെന്ന് കുഞ്ഞാലിക്കുട്ടി

Posted on: July 24, 2014 1:04 pm | Last updated: July 25, 2014 at 1:48 pm

kunchalikkuttiതൃശൂര്‍: യു ഡി എഫില്‍ മുസ്‌ലിം ലീഗ് തന്നെയാണ് രണ്ടാംകക്ഷിയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് എണ്ണിനോക്കാം. കെ എം മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന ആന്റണി രാജുവിന്റെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി മനസ്സുതുറന്നാല്‍ ലീഗിന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.