Connect with us

Kerala

വാളകം സംഭവം: ബാലകൃഷ്ണ പിള്ളക്കും ഗണേശിനും നുണപരിശോധന

Published

|

Last Updated

തിരുവനന്തപുരം: കൊട്ടാരക്കര വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണ കുമാറിനെ ആക്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്(ബി) നേതാക്കളായ ആര്‍ ബാലകൃഷ്ണപിള്ളയെയും ഗണേശ് കുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കും. നുണപരിശോധനക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് സി ബി ഐ ഇരുവര്‍ക്കും കത്തു നല്‍കും.

2011 സെപ്തംബര്‍ 27ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന കൃഷ്ണ കുമാറിനെ ഗുരുതര പരിക്കുകളോടെ റോഡില്‍ കണ്ടെത്തുകയായിരുന്നു. ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറുമാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു കൃഷ്ണകുമാറിന്റെ മൊഴി.