ദേഹാസ്വാസ്ഥ്യം: മന്ത്രി സി എന്‍ ബാലകൃഷ്ണനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Posted on: July 24, 2014 12:04 am | Last updated: July 24, 2014 at 12:04 am

cnതിരുവനന്തപുരം: സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പുറമെ മന്ത്രിക്കു ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നു ഭക്ഷ്യവിഷബാധയാണോയെന്ന് കണ്ടെത്താനുള്ള പരിശോധനകളും നടത്തിയിരുന്നു. എന്നാല്‍ മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ തന്നെ ആശുപത്രി വിട്ട അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ഒരു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രി ഇന്ന് സ്വദേശമായ തൃശൂരിലേക്കു പോകും.